Get right with God



എനിക്ക്‌ ദൈവവുമായി എങ്ങനെ നിരപ്പ്‌ പ്രാപിക്കാം?

ദൈവവുമായി ശരിയായ ബന്ധത്തില്‍ എത്തണമെങ്കില്‍ എന്ത്‌ തെറ്റാണ്‌ സംഭവിച്ചതെന്ന് ആദ്യം മനസ്സിലാക്കണം. അതിനുത്തരം പാപം എന്നാണ്‌. "നന്‍മ ചെയ്യുന്നവന്‍ ഒരുത്തന്‍ പോലുമില്ല" എന്ന് സങ്കീ.14:3 പറയുന്നു. നാമെല്ലാവരും ദൈവകല്‍പന ലംഘിച്ചവരാണ്‌. നാമെല്ലാവരും ആടുകളെപ്പോലെ വഴി തെറ്റിയവരാണ്‌(യെശ.53:6).

ഖേദമെന്ന് പറയട്ടെ. പാപത്തിന്റെ ശംബളം മരണമാണ്‌. "പാപം ചെയ്യുന്ന ദേഹി മരിക്കും"(യെഹ.18:4). എന്നാല്‍ സ്നേഹനിധിയായ ദൈവം മനുഷനെ തേടി വന്ന് രക്ഷക്കായി ഒരു വഴി ഒരുക്കിയിട്ടുണ്ട്‌ എന്നതാണ്‌ സന്തോഷ വാര്‍ത്ത. ലൂക്കോ.19:10 ല്‍ "നഷ്ടപ്പട്ടതിനെ തേടി വന്ന് രക്ഷിക്കുവാനത്രേ മനുഷ പുത്രന്‍ വന്നത്‌" എന്ന് യേശുകര്‍ത്തവ്‌ പറഞ്ഞത്‌ ശ്രദ്ധിക്കുക. "സകലവും നിവര്‍ത്തിയായി" (ലൂ.19:30) എന്ന ക്രൂശിലെ തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ വന്നതിന്റെ ലക്ഷ്യം നിറവേറി എന്ന് നമുക്ക്‌ മനസ്സിലാക്കാം.

ദൈവവുമായി ശരിയായ ബന്ധത്തില്‍ വരുന്നതിന്റെ ആദ്യത്തെ പടി നിങ്ങള്‍ തെറ്റുകാരനാണെന്ന് സമ്മതിക്കുകയാണ്‌. അടുത്തതായി തെറ്റുകളെ ദൈവത്തോട്‌ ഏറ്റു പര്‍ഞ്ഞ്‌ (യേശ്‌.57:15) ഉപേക്ഷിക്കുക എന്നതാണ്‌. "രക്ഷക്കായി വായികൊണ്ട്‌ ഏറ്റുപറയുന്നു" എന്ന് നാം വായിക്കുന്നു (റോമ.10:10).

ഈ മാനസാന്തരവും ഏറ്റുപറച്ചിലും വിശ്വാസത്തോടുകൂടി ആയിരിക്കേണ്ടതാണ്‌. യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളുടെമേലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളുടെ രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌. "യേശുവിനെ കര്‍ത്താവ്‌ എന്ന് വായികൊണ്ട്‌ ഏറ്റു പറകയും ദൈവം അവനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" (റോമ,10:9). ദൈവത്തോട്‌ ബന്ധം പുനഃസ്ഥാപിക്കുവാന്‍ വിശ്വാസം അനിഷേദ്ധ്യമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.20:27; പ്രവ.16:31; ഗലാ.2:16;3:11,26; എഫെ.2:8).

ദൈവം നിങ്ങള്‍ക്കായി ചെയ്ത കാര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണമാണ്‌ നിങ്ങളുടെ രക്ഷക്ക്‌ അടിസ്ഥാനമായിരിക്കുന്നത്‌. ദൈവം രക്ഷകനെ അയച്ച്‌ പാപപരിഹാരത്തിനായി ഒരു ബലിമരണം സഹിച്ചു (യോഹ.1:29). ഇപ്പോള്‍ അവന്റെ വാഗ്ദത്തം ഇതാണ്‌: "കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും" (പ്രവ.2:21).

മുടിയന്‍ പുത്രന്റെ ഉപമ (ലൂക്കോ.15:11-32) മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഒരു മനോഹര ദൃഷ്ടാന്തമാണ്‌. ഇളയപുത്രന്‍ തന്റെ പിതാവിങ്കല്‍ നിന്ന് ലഭിച്ചതെല്ലാം ലജ്ജാര്‍ഹമായ പാപവഴികളാല്‍ നഷ്ടപ്പെടുത്തി (വാക്യം 13). തന്റെ തെറ്റുകള്‍ അവനു മനസ്സിലായപ്പോള്‍ സ്വന്തം വീട്ടിലേക്കു മടങ്ങുവാന്‍ അവന്‍ തീരുമാനിച്ചു (വാക്യം 18). അവന്‍ വിചാരിച്ചത്‌ അവന്‌ ഒരിക്കലും മകന്റെ സ്ഥാനം തിരികെ ലഭിക്കയില്ല എന്നായിരുന്നു (വാക്യം 19). എന്നാല്‍ അവന്‌ തെറ്റുപറ്റി. മടങ്ങിവന്ന മുടിയന്‍ പുത്രനെ പിതാവ്‌ മകനായിത്തന്നെ സ്വീകരിച്ചു (വാക്യം 20). തെറ്റ്‌ ക്ഷമിക്കപ്പെട്ടു; വലിയ വിരുന്ന് അവനായി ഒരുക്കപ്പെട്ടു (വാക്യം 24).

ക്ഷമിക്കാം എന്ന് താന്‍ പറഞ്ഞതുള്‍പ്പെടെ തന്റെ എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റത്തക്കവണ്ണം ദൈവം നല്ലവനാണ്‌. "ഹൃദയം നുറുങ്ങിയവര്‍ക്ക്‌ യഹോവ സമീപസ്തന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു (സങ്കീ.34:18).

നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന.

"കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.






AMAZING GRACE BIBLE INSTITUTE