Is Jesus the only way to Heavenസ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?"ഞാന്‍ സാമാന്യം നല്ല വ്യക്തിയാണ്, അതുകൊണ്ട് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും". "ഇടക്കിടക്ക് ഞാന്‍ തെറ്റു ചെയ്യാറുണ്ടെന്നത് ശരി തന്നേ; എങ്കിലും സാധാരണ നല്ല കാര്യങ്ങളാണ് കൂടുതല്‍ ചെയ്യാറുള്ളത്. അതുകൊണ്ട് സ്വര്‍ഗ്ഗം എനിക്കുണ്ട്". "ഞാന്‍ സത്യ വേദപുസ്തകം വിശ്വസിക്കുന്നില്ല എന്ന ഒരേ കാരണത്താല്‍ ദൈവം എന്നെ നരകത്തില്‍ അയക്കയില്ലല്ലോ. ഇപ്പോള്‍ കാലം മാറിയില്ലേ?" "കുലപാതകര്‍, വ്യഭിചാരികള്‍ തുടങ്ങിയ ഹീന മനുഷരാണ് നരകത്തില്‍ പോകേണ്ടത്; പോകുന്നത്". സാധാരണ ജനങ്ങളുടെ ചിന്താഗതികളാണ് മുകളില്‍ വായിച്ചത്. എന്നാല്‍ സത്യം പറയട്ടെ; അവയെല്ലാം അസതയങ്ങളാണ്. ഈ ലോകത്തിന്റെ അധിപതിയായ പിശാചാണ് ഇത്തരം ചിന്തകള്‍ മനുഷരുടെ ഇടയില്‍ പരത്തിയിരിക്കുന്നത്. സാത്താനും അവനെ പിന്‍പറ്റുന്ന ഏവരും ദൈവത്തിന്റെ ശത്രുക്കളാണ് (1പത്രോ.5:8). സാത്താന്‍ വെളിച്ചത്തിന്റെ ദൂതനായിട്ടാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത് (2ഒക്രി.11:14). ദൈവത്തിനു സമര്‍പ്പിക്കപ്പെടാത്ത ഹൃദയങ്ങളുടെ മേല്‍ അവന്‍ ആധിക്യം ചെലുത്തുന്നു. "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി" (2കൊരി.4:4). ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത് വെറും മിത്ഥ്യയാണ്. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ് ചെയ്തവരാണ്. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത് നിശ്ചയമാണ്. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക് രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക് അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5). യേശുകര്‍ത്താവു പറഞ്ഞത് ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക് പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത് കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച് ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേടു കാണിച്ച് പാപം ചെയ്തു. ഇത് അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന് അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത് അസാദ്ധ്യമാണല്ലോ. അതുകൊണ്ട് ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക് മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ് ഈ ഭൂമിയില്‍ ജനിച്ചത് നമ്മെ ദൈവത്തോട് അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്. അവന്‍ മരിച്ചത് നാം മരിക്കാതിരിക്കുവാനാണ്. മരണത്തില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് തനിക്ക് മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ് അവന്‍ ഇല്ലാതാക്കി; ഇന്ന് അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക് ദൈവത്തോട് ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി. "ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്; പിശാചുകളും വിശവ:സിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട് അവനെ പിന്‍പറ്റേണ്ടത് ആവശ്യമാണ്. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത് (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6). രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ് മനുഷന്റെ പാപപരിഹാര ബലിയായത്. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ് ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ് ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന് കഴിഞ്ഞു. ഇന്ന് മനുഷന് രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12). നിങ്ങല്‍ക്ക് യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുനനിത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട് നിങ്കലേക്ക് തിരിയുന്നു. എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍. നിങ്ങള്‍ക്ക് കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഈ പ്രാര്‍ത്ഥന ഉപയോഗിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു വഴി മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തിട്ടുണ്ടെന്നും ഞാന്‍ ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ് എനിക്കായി മരിച്ചെന്നും അവനിലുള്ള് വിശ്വാസത്താല്‍ നിത്യജീവന്‍ സൌജന്യമായി ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്തവേ, എന്നോടു ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായും ഈ അത്ഭുത രക്ഷക്കായും നന്ദി. പുത്രന്റെ നാമത്തില്‍ തന്നെ, പിതാവേ. ആമേന്‍ |